കേരള ഭരണ സംവിധാനം -
1)കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
1960 സെപ്തംബർ
1967 സെപ്തംബർ
1950 സെപ്തംബർ
1955 സെപ്തംബർ
Ans- 1967 സെപ്തംബർ☑️
????1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്.
????മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും.
ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നേതൃത്വം വഹിക്കുന്നത്
????പ്ലാന്‍ കോര്‍ഡിനേഷന്‍ , കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം , പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷന്‍ ഡിവിഷന്‍ എന്നിവയാണ് ബോര്‍ഡിന്റെ ഏഴു പ്രധാന ഡിവിഷനുകള്‍
2)"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട്" നിലവിൽ വന്നത്.
2018 ജൂൺ 9
2011 ആഗസ്റ്റ് 8
2001 ജൂൺ 5
2008 ആഗസ്റ്റ് 11
Ans- 2008 ആഗസ്റ്റ് 11☑️
???? കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമമാണ് "കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008 (THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008)".
3)മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട് പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.
24 മണിക്കൂറിൽ 20 cm മുതൽ 26 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
24 മണിക്കൂറിൽ 10 cm മുതൽ 18 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
24 മണിക്കൂറിൽ 12 cm മുതൽ 20 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
Ans- 24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്☑️
4)താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് "കേരള സബോർഡിനേറ്റ് സർവീസ്" വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്
* കേരള ട്രഷറി സർവീസ്
കേരള റവന്യൂ സർവീസ്
കേരള വാട്ടർ ട്രാൻസ്പോർട്ട് സർവീസ്
Ans- കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്☑️
5)കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീ'യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി.
* ഐ. കെ. ഗുജ്റാൾ
എ. ബി. വാജ്പേയ്
മൻമോഹൻ സിംഗ്
പി. വി. നരസിംഹറാവു
Ans- എ. ബി. വാജ്പേയ്☑️
6)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.
* മുഖ്യമന്ത്രി
പ്രധാനമന്ത്രി
. റവന്യൂമന്ത്രി
ആരോഗ്യമന്ത്രി
Ans- റവന്യൂമന്ത്രി☑️
????ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
????2007-ൽ നിലവിൽ വന്നു. മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി.വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
????സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങൾ.
???? അതതു ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്.
????പ്രകൃതി ദുരന്തങ്ങൾ, മനുഷ്യജന്യ അപകടങ്ങൾ, മാരകമായ പകർച്ചവ്യാധികൾ എന്നിങ്ങനെ ദുരന്തങ്ങളെ വർഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക, ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക, ദുരന്തത്തിനിരയാകുന്നവർക്ക് സഹായമെത്തിക്കുക, പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളാണ്.
7)സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ:
എം. സി. ജോസഫൈൻ
പി. സതീദേവി
പി. കെ. ശ്രീമതി
കെ. കെ. ശൈലജ
Ans- പി. സതീദേവി
8)ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം:?
നവകേരള പുരസ്കാരം
ഹരിതകേരള പുരസ്കാരം
പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം
പരിസ്ഥിതി മിത്രം പുരസ്കാരം
Ans- നവകേരള പുരസ്കാരം☑️
????ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്ആണ് - ഹരിത കേരളം
????പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും മാധ്യമ പ്രവര്‍ത്തകരേയും ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് - പരിസ്ഥിതി മിത്രം അവാര്‍ഡ്
9)കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ:
റവന്യൂ മന്ത്രി
ചീഫ് സെക്രട്ടറി
. മുഖ്യമന്ത്രി
സംസ്ഥാന പോലീസ് മേധാവി
Ans- മുഖ്യമന്ത്രി ☑️
10)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം.
കില
കേരളായുണിവേഴ്സിറ്റി
കിൻഫ്ര
കിഫ്ബി
Ans- കില ☑️
????കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration)തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ഏജൻസിയായാണ് കില പ്രവർത്തിക്കുന്നത്.
????KILA ( കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ )സ്ഥാപിതമായ വർഷം -1990( മുളങ്കുന്നത്തുകാവ് തൃശ്ശൂർ )
11)ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ് മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ - ?
മേയർ
ചെയർമാൻ
കൗൺസിലർ
കമ്മീഷണർ
Ans-ചെയർമാൻ ☑️
???? കോർപ്പറേഷന്റെ തലവൻ - മേയർ
???? ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡന്റ്
???? ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ
Share This